07:51pm 16 September 2026
NEWS
ഭിന്നശേഷിക്കാർക്ക് ഒപി ടിക്കറ്റ് ഫീസ് ഒഴിവാക്കണം
16/09/2026  06:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഭിന്നശേഷിക്കാർക്ക് ഒപി ടിക്കറ്റ് ഫീസ് ഒഴിവാക്കണം

മഞ്ഞപ്ര : ഭിന്നശേഷിവിഭാഗക്കാർക്ക് ആശുപത്രികളിൽ ഒ.പി .ടിക്കറ്റ് ഫീസ്   ഒഴിവാക്കണമെന്ന് കോൺഗ്രസ് ഐ ന്യൂനപക്ഷ സെൽ ജില്ല ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ ആവശ്യപ്പെട്ടു.അലോപ്പതി, ആയൂർവേദം, ഹോമിയോ എന്നിവിടങ്ങളിൽ ചികിൽസക്കായി എത്തുന്ന ഭിന്നശേഷിക്കാർക്ക് ടിക്കറ്റ് നിരക്ക് ഒഴിവാക്കി നൽകണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബദ്ധപ്പെട്ട അധികൃതർക്ക് രേഖ മൂലം പരാതി നൽകി.ഇവിടെ മഞ്ഞപ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉള്ള
ലാബിൻ്റെ പ്രവർത്തന സമയം പൊതുജനാഭിപ്രായം പരിഗണിച്ച് രാവിലെ 6 മുതൽ തുറന്ന് പ്രവർത്തിക്കണം.ചികിൽസക്കായി എത്തുന്ന മുതിർന്ന പൗരന്മാർക്കും ,ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തണം.കൂടാതെ കുടുംബാരോഗ്യ കേന്ദ്രത്തിൽ  ലഘു ഭക്ഷണശാല കൗണ്ടർ
എത്രയും വേഗം ആരംഭിക്കണമെന്നും ബദ്ധപ്പെട്ടവർ ക്ക് നൽകിയ പരാതിയിൽ കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.